Thursday, November 29, 2012

ഞാനും ഞാനും ആയുള്ള സമാധാനം!

നീയും നീയും ആയുള്ള സമാധാനം! അല്ല നിന്റെ കാര്യം പറയുന്നതിനു മുന്‍പ് എന്റെ കാര്യം പറയണ്ടേ ?   അങ്ങനെ അല്ലേ  വേണ്ടത് ? അപ്പൊ ഞാനും ഞാനും ആയുള്ള സമാധാനം! കേള്‍കുമ്പോള്‍ ഒരു രസമോകെ ഉണ്ട് .. രാജ്യങ്ങള്‍ തമ്മില്‍ ഉള്ള സമാധാനം, വ്യക്തിക്കള്‍കിടയിലെ  സമാധാനം , അതെല്ലാം കേട്ടിണ്ട് .. പക്ഷെ ആരും അവനവനും അവനവനും തമ്മില്‍ ഉള്ള സമാധാനത്തിനെ കുറിച് പറഞ്ഞു കേട്ടിട്ടില്ല . ഒരുപക്ഷെ അത് പറയുന്ന ആരേം ഞാന്‍ കണ്ടിട്ടും ഉണ്ടാവില്ല ...
                                 പണ്ട് വായിച്ച ഒരു നോവലില്‍ ആണ് ഞാനിതു ആദ്യമായി കാണുന്നത് ..(മരണം ദുര്‍ബലം). നായകന്‍ നായികയോട് ഇങ്ങനെ പറയുന്നു "ഓര്‍ക്കുക ,നിയും നിയും ആയുള്ള സമാധാനം എനിക്ക് പ്രധാനമാണ് . അതോരികലും ഞാന്‍ നശിപ്പികില്ല ".  അതെ നമ്മുക്ക് അറിയില്ല എങ്കില്‍ കൂടി ആ  സമാധാനം പ്രധാനമാണ്. 
              എങ്കില്‍ പിന്നെ എന്താണീ സമാധാനം ? അവനവനെ പൂര്‍ണമായി സ്വീകരികുമ്പോള്‍ കിട്ടുന്നതാണോ ഈ സമാധാനം? ഞാന്‍ ഒരാള്കും മീതെയല്ല , ഒരാള്കും താഴെയുമല എന്ന ബോധത്തില്‍ നിന്ന്  കിട്ടുന്നതാണോ? അറിയില്ല. ഒരുപക്ഷെ എന്നെ തന്നെ അറിയുമ്പോള്‍ കിട്ടുന്ന ഒരു ഉള്ള്‍കാഴ്ച  അതില്‍ നിന്ന് ഉണ്ടാകുന്ന ശാന്തി ? അതാണോ ?

"am at peace with myself" leads to the trapdoor at the bottom of the soul, below which is a recognition even more DISCONCERTING than equality: the wordless experience that iam you and you are me.
Hugh Prather

1 comment: