നീ എന്നെ
തള്ളിയിട്ടത് സ്വപ്‌നങ്ങള്‍ പിടഞ്ഞു
മരിക്കും കയങ്ങളിലേക്ക്
വരച്ചു ചേര്‍ത്തത് നരച്ച വേനലിന്റെ
നിറമില്ലാത്ത ചിത്രത്തിലേക്ക്
തനിച്ചാക്കിയത് മുഖമില്ലാത്ത
മൃദുവല്ലാത്ത ലോകത്ത് ....
നീ
മഷി പടര്‍ന്ന കടലാസ്സില്‍
അലിഞ്ഞ അക്ഷരങ്ങള്‍
മണ്ണിന്റെ മഴയുടെ
മണമുള്ള മുറിവ്
എന്റെ വഴികളില്‍ മിഴികളില്‍
പൂത്തിരുന്ന കാട്ടുപൂവ്
അവ്യക്ത സ്വപ്നങ്ങളുടെ
അദ്രശിയ കയ്യൊപ്പ് ..
നീ
നിഴല്‍ വീണു കറുത്ത കടല്‍
തെരുവിലെ മങ്ങിത്തുടങ്ങിയ
മഞ്ഞവെളിച്ചം
ശൂന്യതയില്‍ ഉരുതിരഞ്ഞ
ഒരേയൊരു തിരിച്ചറിവ്
നീ
ReplyDeleteനീ മാത്രം
Win Exciting and Cool Prizes Everyday @ www.2vin.com, Everyone can win by answering simple questions. Earn points for referring your friends and exchange your points for cool gifts.
ReplyDelete