Iskon ല്‍ ചേരാന്‍ തീരുമാനിച്ചുകൊണ്ടിരിക്കുന്നു . International Society for Krishna Consciousness. എന്തുകൊണ്ടാണ് എന്ന് ചോദിച്ചാല്‍ എന്ത് പറയാന്‍ ! അല്ല ! അങ്ങനെ ആരും ചോദിക്കും ഇല്ല .. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളില്‍ നമ്മള് ഓരോ തീരുമാനം എടുക്കുമല്ലോ . ഒരു പ്രണയം ഉണ്ടാര്‍ന്നു . ഒന്നല്ല ,കൊറച്ചധികം തന്നെ ഉണ്ടാര്നെങ്കിലും ഇത് ഒരല്പം കടുത്തതായിരുന്നു . അത് മനസിലായത് അത് പൊളിഞ്ഞപ്പോള്‍ ആണ്. അപോഴെങ്കിലും മനസിലായത് എന്റെ ഭാഗ്യം ! ഒരു പ്രണയവും തലയില്‍ വയ്കില്ല ഞാന്‍ എന്നും , ഞാന്‍ ഞാന്‍ തന്നെ ആയിട്ട് ഇരിക്കും, മാങ്ങാ ,തേങ്ങ ,ചക്ക, ന്നോകെ പറഞ്ഞിട്ട് അത് തക്കര്‍ന്നപ്പോ ഞാന്‍ ദാ തലയും കുത്തി താഴത്തു ..നമ്മള് നമ്മളെ തന്നെ ശരിക്ക് മനസിലാക്കതിന്റെ പ്രശ്നാണ് ഇതെല്ലം ..അല്ലെങ്കില്‍ പിന്നെ ഞാന്‍ ഇതൊന്നും അല്ല, ഞാന്‍ വേറെന്തോ മഹാസംഭാവാണ് എന്ന് ഭാവിച്ചു നടകുന്നതിന്റെ കുഴപ്പം ..വല്ലപോഴെങ്കിലും, അറ്റ്ലീസ്റ്റ്, കിടക്കാന്‍ പോകുന്നതിനു മുന്‍പെങ്കിലും കണ്ണാടിയില്‍ നോക്കിട്ടു പറയണം പൊന്നു മോളെ/ മോനെ നീ അതല്ല ഇതാന്നു എന്ന്... ഏത് , മനസിലായില്ലേ അതന്നെ ..
അല്ല, അതിനിപ്പോ ഓടിപോയ് iskon ല്‍ ചേരേണ്ട കാര്യന്തന്നു ചോദിച്ചാ .. അല്ല, ഞാന്‍ അത്യാവശ്യം ഒരു കൃഷ്ണ ഭക്ത ഒക്കെ തന്നെ ആയിരുന്നു ..കുട്ടികാലത്ത് എന്റെ ഭാവം ഞാന്‍ മൂപ്പരടെ 1609 മത്തെ ഭാര്യ എന്നര്‍ന്നു . ആ അസുകം പിന്നെ നല്ല ചുള്ളന്മാരെ കണ്ടപ്പോ മാറികിട്ടി . ജീവിതത്തിന്നു ചിന്തകള്‍ക് എല്ലാം ഒരു കടിഞ്ഞാണ്‍ വേണംന്ന് തോന്നിത്തുടങ്ങുന്നു .. കാടുകേറി ചിന്തിച്ചു ചിന്തിച്ചു വയ്യാണ്ടായ് . ഒരുപക്ഷെ ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ അതിനെല്ലാം ഉത്തരങ്ങള്‍ കിട്ടോന്ന് നോക്കാം . നോക്കണല്ലോ വെര്‍തെ ജീവിച്ചു മരിച്ചിട്ട് എന്ത് കാര്യം ..പോവാച്ചാ വയ്കുണ്ടത്തില് തന്നെ പോണം !

പലപലവകയാണല്ലോ ഇത്
ReplyDeleteകാടുകേറി ചിന്തിച്ചു ചിന്തിച്ചു ..
ReplyDeletechinthichukondirikunnu!
Delete