Wednesday, December 5, 2012

ഒരു പാഴ്കിനാവ് (എന്നത്തേയും പോലെ )

ഒരാളെ  മാത്രം ധ്യനിച്ചിരിക്കുക 
ചുറ്റുമുള്ളതിനെയെല്ലാം അയാള്‍ 
എന്ന ചിന്തയില്‍ കോര്‍ത്തിടുക
കടലിന്റെ ഇരമ്പലില്‍ 
നടന്നു മടുത്ത വഴികളില്‍ 
പേരിടാത്ത ഓര്‍മകളില്‍ 
ഗഗനനീലിമയില്‍ 
അയാളെ തേടുക 
സത്വത്തെ ,ലോകത്തെ 
അയാളെന്ന ബിന്ദുവില്‍ 
ഒതുക്കി നിര്‍ത്തുക 
ഒടുവില്‍,
അയാള്‍ എന്നൊരാള്‍ 
ഇല്ല ,ഉണ്ടാവില്ല 
എന്ന യാഥാര്‍ത്യത്തില്‍ 
മുങ്ങിമരിക്കുക ...


4 comments:

  1. ആരോടോ പ്രണയത്തിലാണല്ലേ...നടക്കട്ടെ...നടക്കട്ടെ

    ReplyDelete
    Replies
    1. anu raj : ആയിരുന്നു .. ഇപ്പോഴല്ല .:)

      Delete
  2. When in love, everything seems that way, like the presence of that special someone is in the blueness of the skies, depth of the ocean, in the soul and in the universe around us. We are lost in time, and to time. But if we become alone after that, it seems like we are drowning in that universe we created whilst we were in love. A lovely poem.

    ReplyDelete