ആദ്യം നോക്കുമ്പോള്‍
കണ്ണൊന്നു ചിമ്മി തുറന്നപ്പോള്‍ കണ്ടു
ഒരു പൊന്‍തിരി വെട്ടം
കണ്ണീരില്‍ കുതിര്‍ന്ന മിഴികള്‍ക്ക്
മുന്‍പില്‍ മഞ്ഞപട്ടിന്റെ ഒരുടലും
മന്ദാരമാലയണിഞ്ഞ കഴുത്തും
പിന്നെ തെളിഞ്ഞത് രണ്ടു
നക്ഷത്ര കണ്ണുകള്‍
അതിനപ്പുറം ചുണ്ടില്‍ പതിഞ്ഞൊരു ചിരി
അതിനറ്റത്ത് "എന്തേ പോന്നത് " എന്നൊരു
ചോദ്യം .
ചോര കിനിയുന്ന ഒരത്മാവിന്നെ ഏല്പിച്ചു
പിന്തിരിഞ്ഞു ഞാന്‍ നടന്നു ...
പ്രാര്‍ത്ഥനകള്‍ പലതും
മുറിഞ്ഞു വീണു ..

ചോര കിനിയുന്ന ഒരത്മാവിന്നെ ഏല്പിച്ചു
ReplyDelete"ഒരാത്മാവിനെ" എന്ന് തിരുത്തുക. ഭക്തിയുടെ ഊര്‍ജം ആവാഹിച്ച കവിത.
ഉദയപ്രഭന്‍ : thanks for pointing out the mistake. :)
Delete